Mon. Sep 26th, 2022

അപ്രവചനീയം ഈ പാക്കിസ്ഥാൻ! ക്രിക്കറ്റിൽ പാക്കിസ്ഥാൻ ആരേയും തോൽപ്പിക്കും, ആരോടും തോൽക്കും എന്നത്‌ എപ്പോഴും ചർച്ച ചെയ്യപ്പെടുന്നതാണ്. ഒരിക്കൽ കൂടി ഏഷ്യാ കപ്പ്‌ സൂപ്പർ 4 ൽ അങ്ങനെയാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.

എന്നാൽ അവസാന ഓവറിൽ നസീം ഷാ പായിച്ച തുടരെയുള്ള രണ്ട്‌ സിക്സർ കാര്യങ്ങൾ കീഴ്‌മേൽ മറിച്ചു. തോൽവിയുടെ വക്കിൽ നിന്ന് പാക്കിസ്ഥാനു ഒരു വിക്കറ്റ്‌ വിജയം. ഒപ്പം ഏഷ്യാ കപ്പ്‌ ഫൈനലിലും. അപ്രതീക്ഷിതമായി കൈവിട്ട വിജയം അഫ്ഗാൻ താരങ്ങളെ കരയിപ്പിച്ചു. ഒപ്പം ഇന്ത്യയുടെ പ്രതീക്ഷയും നസീം ഷായുടെ സിക്സറിൽ ഒലിച്ച്‌ പോയി. അഫ്ഗാനിസ്ഥാന്റെ ബൗളിംഗ്‌ നിരയാണു പാക്കിസ്ഥാനെ വിരിഞ്ഞ്‌ മുറുക്കി എറിഞ്ഞിട്ട്‌ തോൽവിയുടെ വക്കിൽ എത്തിച്ചത്‌.‌

ടോസ്‌ നേടി അഫ്ഗാനെ ബാറ്റിംഗിനയച്ച പാക്കിസ്ഥാൻ തുടക്കത്തിൽ റൺസ്‌ വഴങ്ങിയെങ്കിലും പെട്ടെന്ന് തന്നെ ബൗളർമാർ താളം വീണ്ടെടുത്ത്‌ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ്‌ നിരയെ പിടിച്ച്‌ കെട്ടി. ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്. 130 റണ്‍സ് വിജയലക്ഷ്യമായിരുന്നു പാക്കിസ്ഥാന്‍ അവസാന ഓവറില്‍ മറികടന്നത്‌. ഒരുവിക്കറ്റ് ശേഷിക്കെ നാല് പന്ത് ബാക്കി നില്‍ക്കെയാണ് പാക്കിസ്ഥാന്‍ ജയിച്ചുകറിയത്. സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും രണ്ട് ജയം വീതമായി. ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തു. മികച്ച പ്രകടനം നടത്തിയ പാക്ക് ബോളര്‍മാരാണ് നിര്‍ണായക മല്‍സരത്തില്‍ അഫ്ഗാനിസ്ഥാനെ ചെറിയ സ്കോറില്‍ തടഞ്ഞിട്ടത്. 35 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനാണ് അഫ്ഗാന്റെ ടോപ് സ്കോറര്‍. പാക്കിസ്ഥാന്റെ എല്ലാ ബോളര്‍മാരും വിക്കറ്റ് നേടി. നാളെ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ നേരിടും.