പാരീസ്: ലോകപ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ(91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു മരണം. ഇന്ത്യയെക്കുറിച്ചെഴുതാൻ പ്രത്യേക അഭിനിവേശം പ്രകടിപ്പിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ അവലംബിച്ച് ലാറി കോളിൻസുമായി ചേർന്ന് ലാപിയർ രചിച്ച ‘സ്വാതന്ത്യം അർധരാത്രിയിൽ’, കൊൽക്കത്തയിലെ ജീവിതത്തെക്കുറിച്ച് പറയുന്ന ‘സിറ്റി ഓഫ് ജോയ്’ എന്നീ പുസ്തകങ്ങൾ വലിയ പ്രശസ്തി നേടി.



‘ഈസ് പാരീസ് ബേണിങ്’, ‘ഒ ജെറുസലേം’, ‘ഓർ ഐ വിൽ ഡ്രെസ് യൂ ഇൻ മോണിങ്’ ‘അഞ്ചാം കുതിരക്കാരൻ’ തുടങ്ങി അമേരിക്കൻ എഴുത്തുകാരൻ ലാരി കോളിൻസിനൊപ്പം ഡൊമിനിക് ലാപിയർ എഴുതിയ പുസ്തകങ്ങൾ വലിയതോതിൽ വായനക്കാരെ സ്വാധീനിച്ചു. ഇവയിൽ മിക്കതും ബെസ്റ്റ് സെല്ലറുകളായിരുന്നു.
2008ൽ രാജ്യം പത്മഭൂഷൺ നൽകി ഡൊമിനിക് ലാപിയറെ ആദരിച്ചിരുന്നു.