മതവികാരം വൃണപ്പെടുത്തുന്നില്ല, സീതാ രാമത്തിന് യു.എ.ഇയുടെ ക്ലീന്‍ ചിറ്റ്; റിലീസ് പ്രഖ്യാപിച്ചു
ദുല്‍ഖര്‍ സല്മാന് നായകനായി എത്തിയ ഏറ്റവും പുതിയ തെലുങ്ക് ചിത്രം സീതാ രാമം ആഗസ്റ്റ് അഞ്ചിനായിരുന്നു റിലീസ് ചെയ്തത്. ലോകമെമ്പാടും ചിത്രം റിലീസ് ചെയ്തുവെങ്കിലും മത വികാരം വൃണപ്പെടുത്തുന്നു എന്ന കാരണത്താല്‍ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി ഗള്‍ഫ് രാജ്യങ്ങളില്‍ നിഷേധിച്ചിരുന്നു.